16
Oct 2025
Thu
16 Oct 2025 Thu
most youngest Panchayath secretary in Kerala takes charge

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി 23കാരി ഗൗരി ആര്‍ ലാല്‍ജി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ അരിക്കോട് പഞ്ചായത്തിലാണ് ഗൗരി ചുമതലയേറ്റത്. കൊല്ലം പരവൂര്‍ സ്വദേശി സി എല്‍ ലാല്‍ജി-ഒ ആര്‍ റോഷ്‌ന ദമ്പതികളുടെ മൂത്തമകളാണ് ഗൗരി. ആദ്യ ശ്രമത്തില്‍തന്നെ ഹൈക്കോടതി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു ഈ മിടുക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവിടെ ജോലിയിലിരിക്കെ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയെഴുതി 63-ാം റാങ്ക് നേടിയാണ് അരീക്കോട് പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തെത്തിയത്. പ്ലസ്ടു സിബിഎസ്ഇ പരീക്ഷയില്‍ കൊല്ലം ജില്ലയില്‍ ടോപ്പര്‍ ആയിരുന്നു.

ആദ്യ ശ്രമത്തില്‍തന്നെ പഞ്ചായത്ത് സെക്രട്ടറി പരിക്ഷയില്‍ വിജയിച്ച് ഒരു പഞ്ചായത്തിന്റെ തലപ്പത്തെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്‌കൂള്‍ കാലം മുതല്‍ തന്നെ സിവില്‍ സര്‍വിസിലേക്കുള്ള പഠനവും പത്രവായനയുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്നും ഗൗരി പറഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ദേവദത്ത് സഹോദരനാണ്.

ALSO READ: ഇന്‍സ്റ്റഗ്രാമില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് അധ്യാപിക ശാസിച്ചു; പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക