29
Oct 2025
Thu
29 Oct 2025 Thu
death of nine year old girl atThamarassery not because of amoebic encephalitis

കോഴിക്കോട് താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അനയ മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഇന്‍ഫ്‌ലുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയാണ് കുട്ടിയുടെ മരണകാരണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകള്‍ക്ക് മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് സനൂപ് കഴിഞ്ഞദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് കുടുംബം അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി ആശുപത്രിയില്‍ കയറിയിറങ്ങുകയായിരുന്നുവെന്നും കുട്ടിയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

ആഗസ്റ്റ് 14നാണ് അനയ മരിച്ചത്. പനിയെ തുടര്‍ന്ന് രാവിലെ പത്തേ കാലിന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച അനയയെ ആരോഗ്യ നില മോശമായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന ഗുരുതര ആരോപണമായിരുന്നു മരണത്തിനു പിന്നാലെ കുടുംബം ഉന്നയിച്ചത്.

കുട്ടിയുടെ മരണത്തിന് പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞിരുന്നു. കു്ട്ടിക്ക് രോഗം ബാധിക്കാന്‍ കാരണമായ ജലസ്രോതസ്സും അധികൃതര്‍ കണ്ടെത്തുകയുണ്ടായി.

ALSO READ: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക