20
Oct 2025
Thu
20 Oct 2025 Thu
two corporation officers arrested over bribery

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് അപേക്ഷകനില്‍ നിന്ന് 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും വിജിലന്‍സിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോര്‍പറേഷന്റെ ഇടപ്പള്ളി സോണല്‍ ഓഫിസിലെ സൂപ്രണ്ട് ലാലിച്ചന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരാണ് പിടിയിലായത്. എളമക്കര സ്വദേശിയോടാണ് 7,000 രൂപ ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ പണം ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങുന്നതിനിടെ വാങ്ങുന്നതിനിടെ ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ALSO READ: ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു