ലോകത്തിലെ ഏറ്റവും വലിയ ഹെല്‍മെറ്റ് നിര്‍മ്മാതാക്കളായ സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പുതിയ ഉല്‍പ്പന്നമായ SBH-32 എയറോനോട്ടിക്‌സ് ബ്ലൂടൂത്ത് സ്മാര്‍ട്ട് ഹെല്‍മെറ്റ് പുറത്തിറക്കി. സാങ്കേതികവിദ്യ, സുഖസൗകര്യങ്ങള്‍, ഉയര്‍ന്ന സുരക്ഷ എന്നിവ സംയോജിപ്പിച്ച ഈ നൂതന ഹെല്‍മെറ്റ്, കണക്റ്റഡ് റൈഡിംഗ് അനുഭവം തേടുന്ന ആധുനിക റൈഡര്‍മാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. ദീപാവലിയോടനുബന്ധിച്ചാണ് പുതിയ ഉല്‍പ്പന്നം ഇറക്കിയിരിക്കുന്നത്.
|
ബ്ലൂടൂത്ത് 5.2 സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ഹെല്‍മെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ബാറ്ററി ശേഷിയാണ്. ഒറ്റ ചാര്‍ജില്‍ 48 മണിക്കൂര്‍ വരെ സംസാര സമയവും 110 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും ഇത് നല്‍കുന്നു. ഇതുവഴി റൈഡര്‍മാര്‍ക്ക് ദീര്‍ഘദൂര യാത്രകളില്‍ കോളുകള്‍, നാവിഗേഷന്‍, സംഗീതം എന്നിവ സുരക്ഷിതമായി ആസ്വദിക്കാന്‍ സാധിക്കും.
ഈ ഹെല്‍മെറ്റിന്റെ സുരക്ഷാ നിലവാരം ഉറപ്പുവരുത്തുന്നതിനായി DOT (FMVSS നമ്പര്‍ 218), BIS (IS 4151:2015) എന്നീ ഇരട്ട ഹോമോലോഗേഷനുകള്‍ നല്‍കിയിട്ടുണ്ട്. അതായത്, അന്താരാഷ്ട്ര, ഇന്ത്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇത് പാലിക്കുന്നു. ഉയര്‍ന്ന ഇംപാക്ട് PC-ABS മിശ്രിതത്തില്‍ നിന്നാണ് ഇതിന്റെ പുറം ഷെല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കാറ്റിന്റെ മര്‍ദ്ദവും വൈബ്രേഷനും കുറച്ച് സ്ഥിരതയുള്ളതും സുഖകരവുമായ യാത്ര ഉറപ്പാക്കാന്‍ സഹായിക്കുന്ന എയറോഡൈനാമിക് രൂപകല്‍പ്പനയും SBH-32-നുണ്ട്. മള്‍ട്ടിപ്പിള്‍ എയര്‍ വെന്റുകള്‍, വിന്‍ഡ് ഡിഫ്‌ലെക്ടര്‍, റിയര്‍ സ്പോയിലര്‍ എന്നിവയെല്ലാം ഈ രൂപകല്‍പ്പനയുടെ ഭാഗമാണ്.





