22
Oct 2025
Thu
22 Oct 2025 Thu
PSMO College alumnee Badminton Tournament at Jeddah

ജിദ്ദ: തിരൂരങ്ങാടി പിഎസ്എംഒ കോളജ് അലുംനി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 24 വെള്ളിയാഴ്ച ജിദ്ദ ഫൈസലിയ സ്പാനിഷ് അക്കാഡമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. മൂന്ന് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങള്‍ രാത്രി ഒമ്പതിന് ആരംഭിക്കും. റിയാദിലെ അല്‍ നാസര്‍ ക്ലബ്ബിലെ മലയാളി ബാഡ്മിന്റണ്‍ താരം ആമിന റിഹാം കൊമ്മേരി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഎസ്എംഒ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ബ്ലൈസ് വാരിയര്‍സ്, വിക്ടര്‍ വൈപേഴ്സ്, അയണ്‍ ടൈറ്റന്‍സ്, തണ്ടര്‍ സ്‌ട്രൈക്കേഴ്‌സ് എന്നീ നാലു ക്ലബുകള്‍ തമ്മിലാണ് മത്സരങ്ങള്‍.
മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന കാറ്റഗറി എ, പിഎസ്എംഒ പൂര്‍വ വിദ്യാര്‍ഥികളിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന കാറ്റഗറി ബി, മറ്റ് കളിക്കാര്‍ ഉള്‍പ്പെടുന്ന കാറ്റഗറി സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വനിതകള്‍ക്കായി സിംഗിള്‍ മത്സരങ്ങളുമുണ്ട്.

വെള്ളിയാഴ്ച രാത്രി ഒമ്പതിന് തുടങ്ങി പുലര്‍ച്ചെ ഒന്നോടെ അവസാനിക്കുന്ന രൂപത്തില്‍ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ജിദ്ദയിലെ മലയാളി സമൂഹത്തില്‍ ആദ്യമായാണ് ഒരു അലുംനി സംഘടന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കളി ആസ്വദിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും ജിദ്ദയിലെ എല്ലാ മലയാളി കായിക പ്രേമികളേയും കുടുംബ സമേതം സ്പാനിഷ് അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ സീതി കൊളക്കാടന്‍, അഷ്‌റഫ് കുന്നത്ത്, മൊയ്ദു വലിയകത്ത്, അനീസ് കല്ലിങ്ങല്‍, ഡോ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ അറിയിച്ചു.

ALSO READ:അസ്മിനയെ കുത്തിക്കൊന്ന് കടന്നുകളഞ്ഞ ജോബി ജോര്‍ജ് പോലീസ് പിടിയില്‍