29
Nov 2025
Sun
29 Nov 2025 Sun
woman dies of infection after delivery in SAT hospital

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു. യുവതിയുടെ മരണത്തിനു പിന്നില്‍ ആശുപത്രിയുടെ പിഴവാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. യുവതിക്ക് അണുബാധ ആശുപത്രിയില്‍ നിന്നാണെന്നാണ് വീട്ടുകാരുടെ ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ഡിസ്ചാര്‍ജ് ചെയ്തു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തപരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്.

രണ്ട് കുട്ടികളാണ് ശിവപ്രിയയ്ക്ക്. മൂത്ത കുട്ടിക്ക് രണ്ടരവയസ്സുണ്ട്. ഇളയ കുട്ടിയെയുമെടുത്താണ് കുടുംബം ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചത്.

ALSO READ: പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 67 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി ഇഡി