പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട 67.03 കോടി രൂപയുടെ എട്ട് വസ്തുവകകള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). നവംബര്‍ ആറിന് ഇറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് ആസ്തി കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കുന്നു.
|
ഗ്രീന്‍വാലി ഫൗണ്ടേഷന്‍, ആലപ്പുഴ സോഷ്യല്‍ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ ട്രസ്റ്റ്, പന്തളം എജ്യൂക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് പത്തനംതിട്ട, ഇസ് ലാമിക് സെന്റര്‍ ട്രസ്റ്റ് വയനാട്, ഹരിതം ഫൗണ്ടേഷന്‍ പൂവഞ്ചിറ മലപ്പുറം, പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ് ആലുവ, വള്ളുവനാട് ട്രസ്റ്റ് പാലക്കാട്, എസ്ഡിപിഐയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ഭൂമി എന്നിവയാണ് കണ്ടുകെട്ടിയതെന്ന് ഇഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തേ 61.98 കോടി രൂപയുടെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതോടെ പിഎഫ്‌ഐ നിരോധനാനന്തരം സംഘടനയുമായി ബന്ധപ്പെട്ടതായി ആരോപിച്ച് ഇഡി കണ്ടുകെട്ടിയ ആകെ ആസ്തി 129 കോടിയായി. കണ്ടുകെട്ടിയ കേന്ദ്രങ്ങളില്‍ പിഎഫ്‌ഐ കായിക വിദ്യാഭ്യാസം നടത്തിയിരുന്നതിന്റെ തെളിവുകള്‍ ഇവിടെ നിന്ന് ലഭിച്ച രേഖകളില്‍ നിന്ന് ലഭിച്ചതായി ഇഡി വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ALSO READ:പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി റദ്ദാക്കി എന്‍ഐഎ കോടതി





