ആഗോളപ്രശസ്തി നേടിയ ഷാര്‍ജ പുസ്തകോത്സവത്തെ പറ്റി ദുബായ് വാര്‍ത്ത അവതാരകന്‍ ശ്രീജിഷ് ശാരദ ശ്രീകണ്ഠന്‍ നായര്‍ രചിച്ച പുസ്തകമായ അക്ഷരക്കടലിലെ വേലിയേറ്റം പ്രകാശനം ചെയ്തു. നാല്പത്തി നാലാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യ ദിനമായ നവംബര്‍ അഞ്ച് വൈകീട്ട് ഏഴിന് ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം ഹാളില്‍ വച്ചു ദുബായ് വാര്‍ത്ത ജനറല്‍ മാനേജര്‍ ദീപ ഗണേഷ്, യുവ ഗായകന്‍ രവിശങ്കറിന് പുസ്തകം നല്‍കിയായിരുന്നു പ്രകാശനം.
|
ദുബായ് വാര്‍ത്ത ചീഫ് എഡിറ്റര്‍ നിസ്സാര്‍ സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരി കെ പി സുധീര, മീഡിയ വണ്‍ എഡിറ്റോറിയല്‍ മിഡില്‍ ഈസ്റ്റ് ഓപറേഷന്‍സ് ഹെഡ്ഡ് എം സി എ നാസര്‍, പുന്നക്കന്‍ മുഹമ്മദ്അലി, അഹമ്മദ് ഷെരീഫ്, കെ വി ഷംസുദ്ധീന്‍, ഷാജി നരിക്കൊല്ലി, എം എ ഷഹ്നാസ്, അനൂപ് കീച്ചേരി, ആമിന നിസ്സാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.എഴുത്തുകാരനും മൊട്ടിവേഷണൽ സ്പീക്കറുമായ എം എ സുഹൈൽ സ്വാഗത പ്രസംഗം നടത്തി.
ഗ്രന്ഥ കര്‍ത്താവ് ശ്രീജിഷ് തന്റെ മറുപടി പ്രസംഗത്തില്‍ ഇങ്ങനൊരു പുസ്തകമെഴുതാനുണ്ടായ സാഹചര്യം വിശദമാക്കി. ലിപി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. പുസ്തകം ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ലിപിയുടെ സ്റ്റാളില്‍ ലഭ്യമാണ്.





