ബിഹാറില്‍ എന്‍ഡിഎയ്ക്ക് തുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിഹാറില്‍ രണ്ടാംഘട്ട പോളിങ് അവസാനിച്ചതിനു പന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. പീപ്പിള്‍സ് പള്‍സിന്റെ സര്‍വ്വേ പ്രകാരം ബിഹാറില്‍ എന്‍ഡിഎക്ക് 46.2% വോട്ടുകള്‍ ലഭിക്കുമെന്നും 133-159 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 37.9% വോട്ടുകള്‍ നേടുമെന്നും 75-101 സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം.
|
ജന്‍ സുരാജ് പാര്‍ട്ടി 9.7% വോട്ടുകളും 0-5 സീറ്റുകളും നേടുമെന്നും പീപ്പിള്‍സ് പള്‍സിന്റെ സര്‍വ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങള്‍ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സര്‍വ്വേയില്‍ പറയുന്നു. മാട്രിസ് സര്‍വ്വേ പ്രകാരം എന്‍ഡിഎ 147-167 സീറ്റുകള്‍ നേടുമെന്നും ഇന്ത്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവര്‍ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു. ന്യൂസ് 18 മെഗാ പോള്‍ പ്രകാരം എന്‍ഡിഎ – 60 – 70 വരെ സീറ്റുകളും ഇന്ത്യ- 45 – 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.
ALSO READ: ശബരിമല സ്വർണക്കൊളള: മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ





