15
Nov 2025
Wed
15 Nov 2025 Wed
Pinarayi Vijayan will lead LDF in assembly election says MA Baby

സിപിഐയിൽ നിന്നടക്കം എതി‍പ്പ് വ്യാപകമായതിനെ തുടർന്ന് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറിയ കേരള സ‍ർക്കാർ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോ​ഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്.ഘടകകക്ഷിയായ സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്ന് കഴിഞ്ഞ 29 നായിരുന്നു സർക്കാർ കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.

ALSO READകുവൈത്തിൽ എണ്ണക്കിണ‍‍ർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം