29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
NIA releases 4 among three doctors detained over Red fort blast case

ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്ത് കഴിഞ്ഞ ദിവസം കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടികൂടിയ മൂന്ന് ഡോക്ടര്‍മാരടക്കം നാലുപേരെ എന്‍ഐഎ വിട്ടയച്ചു. സ്‌ഫോടനം നടന്ന കാറിലുണ്ടായിരുന്ന ഡോ. ഉമര്‍ നബിയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഡോ. മുസ്തറീം, ഡോ. മുഹമ്മദ്, ഡോ. റെഹാന്‍ ഹയാത്ത്, വളം വ്യാപാരിയായ ദിനേശ് സിംഗ്ല എന്നിവരെയാണ് പിടികൂടിയത്. ഡോ ഉമര്‍ നബി ജോലി ചെയ്തിരുന്ന അല്‍ ഫലാഹ് യൂനിവേഴ്‌സിറ്റിയുമായും ഡോ. ഉമര്‍ നബിയുമായും മുമ്പ് സഹകരിച്ചിരുന്നവരാണ് മോചിതരായ മൂന്ന് ഡോക്ടര്‍മാരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചോദ്യം ചെയ്യലിലും മറ്റ് അന്വേഷണത്തിലും ഇവര്‍ക്ക് ഉമര്‍ നബിയുമായി മറ്റ് ബന്ധങ്ങളില്ലെന്നു വ്യക്തമായതോടെയാണ് നാലുപേരെയും വിട്ടയച്ചത്. ഹരിയാനയിലെ നൂഹില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. സ്‌ഫോടക വസ്തു നിര്‍മിക്കാന്‍ കഴിയുന്ന വളം വന്‍തോതില്‍ ഡോ. നൂഹ് താമസിച്ചിരുന്ന വാടകവീട്ടില്‍ വാങ്ങി ശേഖരിച്ചിരുന്നതായി നേരത്തേ അധികൃതര്‍ പറഞ്ഞിരുന്നു. ഇനി മൂന്നു പേരാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്.

ALSO READ: പണം ഊറ്റിയ കാമുകിയെ കൊന്നു കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ യുവാവ് പിടിയില്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement