04
Nov 2025
Wed
04 Nov 2025 Wed
expats in UAE should obey these rules

യുഎഇയിലെ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത പലപ്പോഴും അധികൃതര്‍ പ്രവാസികള്‍ അടക്കമുള്ളവരെ ഓര്‍മിപ്പിക്കാറുണ്ട്. അപകടത്തില്‍പെട്ടവരുടെയും മറ്റും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന മോശം പ്രവണതയ്‌ക്കെതിരേ നിരവധി പേരാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഒരുലക്ഷത്തി അമ്പതിനായിരം ദിര്‍ഹം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം(1.21 കോടി രൂപ)വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിതെന്ന് യുഎഇ സൈബര്‍ ക്രൈം വിദഗ്ധര്‍ പറയുന്നു. പിഴയ്‌ക്കൊപ്പം തടവുശിക്ഷയും കുറ്റക്കാര്‍ക്ക് ലഭിച്ചേക്കാം. പ്രവാസികളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും.

whatsapp യുഎഇയിലെ പ്രവാസികള്‍ ജാഗ്രതൈ; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും, അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ദയനീയമായ ചിത്രങ്ങളും മറ്റും ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ഇത് തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നാണെന്നും മരിച്ചവരുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും നിരവധി കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വാഹനാപകടങ്ങളില്‍പെട്ടും അല്ലാതെയുമൊക്കെ ഗുരുതരമായി പരിക്കേറ്റവരുടെയും മരിച്ചവരുടെയുമൊക്കെ ചോരപുരണ്ട ചിത്രങ്ങളും വീഡിയോകളുമാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ഇതു പലപ്പോഴും ലൈക്കിനും കമന്റിനും വേണ്ടിയാണെന്നതും ശ്രദ്ധേയമാണ്.

ഖബര്‍സ്ഥാനുകളില്‍ മൃതദേഹങ്ങള്‍ മറവുചെയ്യുന്ന രംഗങ്ങള്‍, പരിക്കേറ്റ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കിടക്കുന്നവര്‍, അപകടത്തില്‍പെട്ടു കിടക്കുന്നവര്‍ തുടങ്ങിയവരുടെ ഫോട്ടോകളും മറ്റുമാണ് ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്നവര്‍. അപകടത്തിലും മറ്റും പെട്ട് ഉറ്റവര്‍ മരിക്കുന്ന വിവരം അധികൃതര്‍ ഉറപ്പിക്കുക പോലും ചെയ്യുന്നതിനു മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അറിയേണ്ടി വരുന്ന ഗതികേട് നിരവധി കുടുംബങ്ങളെ ഉദ്ധരിച്ച് ഇമാറാത്ത് അല്‍ യൗം റിപോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഇത്തരത്തിലുള്ള സൈബര്‍ ക്രൈമിനു ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് നിയമവിദഗ്ധര്‍ മുന്‌റിയിപ്പ് നല്‍കിയത്.

ALSO READ: മുരാരി ബാബുവിന് ജാമ്യം നിഷേധിച്ചു കോടതി