പ്രവാസി മലയാളിക്ക് യുഎഇയില്‍ നറുക്കെടുപ്പില്‍ 2.45 കോടി രൂപ സമ്മാനം. ഖത്തറില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ദാസന്‍ കുഞ്ഞിനാണ് അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം അടിച്ചത്. ഏതാനും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനുള്ള ടിക്കറ്റ് വാങ്ങിയതെന്ന് 43കാരനായ ദാസന്‍ കുഞ്ഞ് പറഞ്ഞു. 10 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ അദ്ദേഹം മൂന്നുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ടിക്കറ്റ് വാങ്ങിവരികയായിരുന്നു.
|
10 പേര്‍ വീതമടങ്ങുന്ന രണ്ട് ഗ്രൂപ്പുകള്‍ക്കൊപ്പം ചേര്‍ന്നാണ് ദാസന്‍ കുഞ്ഞ് നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. സമ്മാനമായി ലഭിച്ച തുക ഗ്രൂപ്പംഗങ്ങള്‍ക്കിടയില്‍ വീതിച്ചുനല്‍കുമെന്ന് ദാസന്‍ കുഞ്ഞ് പറഞ്ഞു. താനും കൂട്ടുകാരും ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഇസ് ലാമാബാദില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 31 മരണം; 160ലേറെ പേര്‍ക്ക് പരിക്ക്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





