03
Dec 2025
Thu
03 Dec 2025 Thu
Rahul Mamkoottathil casts his vote at Palakkad

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ട് ചെയ്യാനായി പാലക്കാട്ടെത്തി. എംഎല്‍എയുടെ ഔദ്യോഗിക കാറില്‍ വൈകീട്ട് 4.50ഓടെയാണ് രാഹുല്‍ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെത്തി വോട്ട് ചെയ്തത്. ഈ സമയം പോളിങ് ബൂത്തില്‍ തിരക്ക് കുറവായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുലിനെതിരേ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും രാഹുല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

ലൈംഗികപീഡനകേസുകളില്‍ കഴിഞ്ഞദിവസം കോടതി രാഹുലിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.

ALSO READ: വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്