ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 16 മുതല്‍ 29 വരെയാണ് ഡല്‍ഹി കോടതി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചത്. 2020ലെ ഡല്‍ഹി കലാപ ഗൂഡാലോചനക്കുറ്റം ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
|
20000 രൂപയുടെ സ്വന്ത ബോണ്ടിലും ഇതേ തുക വീതം മറ്റു രണ്ടു പേരുടെ ബോണ്ടിലുമാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയ് ജാമ്യം അനുവദിച്ചത്. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ മാത്രമേ കാണാവൂ എന്നും വീട്ടിലോ ചടങ്ങ് നടക്കുന്ന ഇടങ്ങളിലോ മാത്രമേ പോകാവൂ എന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. 29ന് വൈകീട്ട് ജയിലില്‍ എത്തണമെന്നും കോടതി ഉമര്‍ ഖാലിദിന് നിര്‍ദേശം നല്‍കി.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിങ് ബൂത്തില്‍ പൊങ്ങി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





