03
Dec 2025
Fri
03 Dec 2025 Fri
prisoner committed suicide in Trivandrum central jail

കൊലക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കുറ്റവാളി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കി. ആലപ്പുഴ സ്വദേശി ഹരിദാസ്(58)ആണ് ആത്മഹത്യ ചെയ്തത്. ജയിലിലെ നിര്‍മാണ യൂനിറ്റില്‍ ആണ് ഹരിദാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയില്‍ കോമ്പൗണ്ടിനകത്തുള്ള നിര്‍മാണ യൂനിറ്റില്‍ രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ഹരിദാസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.

ALSO READ: കൊലപാതകക്കേസില്‍ പിടികിട്ടാപ്പുള്ളികളായ പിഎഫ്‌ഐ പ്രവര്‍ത്തകരടക്കം നാലുപേര്‍ പിടിയില്‍