15
Dec 2025
Tue
15 Dec 2025 Tue
CPIM worker s hand seriously injured in blast

കണ്ണൂര്‍ പിണറായിയില്‍ സ്‌ഫോടക വസ്തു കൈയിലിരുന്നു പൊട്ടി സിപിഐഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. വെണ്ടുട്ടായി കനാല്‍കരയില്‍ വിപിന്‍ രാജിനാണ് പരിക്കേറ്റത്. ഓലപ്പടക്കം കൈയിലിരുന്ന് പൊട്ടിയെന്നാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. എന്നാല്‍ പരിക്കിന്റെ സ്വഭാവം പടക്കം പൊട്ടിയതാണെന്ന വാദത്തെ തള്ളുന്നതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തതടക്കം നിരവധി കേസുകളിലെ പ്രതിയാണ് വിപിന്‍. കാപ്പ ചുമത്തി ഇയാളെ നേരത്തേ നാടുകടത്തിയിട്ടുണ്ട്. അതിനിടെ വിപിന്‍ സ്‌ഫോടകവസ്തു കൈയില്‍ പിടിച്ചു നില്‍ക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. വോട്ടെണ്ണലിനു ശേഷം വടിവാളുമായി യുഡിഎഫ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കണ്ണൂര്‍ പാനൂരില്‍ അറസ്റ്റിലായിരുന്നു.

ALSO READ:പാ​നൂ​രി​ൽ വ​ടി​വാ​ളുമായി അഴിഞ്ഞാടിയ അ​ഞ്ച് സി​പി​ഐഎം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ