സ്‌കൂള്‍ വിദ്യാര്‍ഥിനിക്കു മുന്നില്‍ വീഡിയോ കോളില്‍ നഗ്നത പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കിളിമാനൂരില്‍ ആണ് സംഭവം. ബയോളജി അധ്യാപകനായ എന്‍ ശാലുവാണ് പിടിയിലായത്. പരീക്ഷയുടെ തലേന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീഡിയോ കോള്‍ ചെയ്താണ് ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിച്ചത്.
|
പെണ്‍കുട്ടിയോടും ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് മാതാവ് പരാതിപ്പെട്ടു. തുടര്‍ന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നല്‍കി. സിഡബ്ല്യുസി നിര്‍ദേശപ്രകാരം കിളിമാനൂര്‍ പോലീസാണ് പ്രതിയെ പോക്‌സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്.
സ്‌കൂള്‍ അധികൃതര്‍ മകളെ മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും സ്‌കൂളിലെ പിടിഎ പ്രസിഡന്റ് വിദ്യാര്‍ഥിനിയുടെ പേരും ഐഡന്റിറ്റിയും വെളിപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു.





