പാലക്കാട് മലമ്പുഴയില്‍ വിദ്യാര്‍ഥഇയെ മദ്യം നല്‍കി പീഡിപ്പിച്ചതിന് അറസ്റ്റിലായ സംസ്‌കൃത അധ്യാപകന്‍ അനിലിന്റെ മൊബൈല്‍ ഫോണില്‍ നിരവധി കുട്ടികളുടെ അശ്ലീലവീഡിയോകള്‍ കണ്ടെത്തി. അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഈ ഫോണ്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് അന്വേഷണ സംഘം.
|
അനില്‍ പീഡിപ്പിച്ചതായി അഞ്ചു യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂടി കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ആദ്യ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അനില്‍ അറസ്റ്റിലായതിനു പിന്നാലെ മറ്റു കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് കൗണ്‍സിലിങ് നല്‍കിയിരുന്നു. ഈ കൗണ്‍സിലിങ്ങിനു ശേഷമാണ് അഞ്ച് ആണ്‍കുട്ടികള്‍ കൂടി തങ്ങളും പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്. അനില്‍ നിലവില്‍ റിമാന്‍ഡിലാണ്.
ALSO READ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് മോഹനര്‍ അറസ്റ്റില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





