31
Jan 2026
Tue
31 Jan 2026 Tue
iran us conflict

Iranian parliament speaker warns Trump ഇറാനില്‍ തുടരുന്ന കടുത്ത ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് (Mohammad Bagher Ghalibaf) രംഗത്തെത്തി. അമേരിക്ക ഇറാനെതിരെ സൈനിക നീക്കം നടത്തിയാല്‍ മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും തകര്‍ക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ഖാലിബാഫ് ട്രംപിനെ ‘അഹങ്കാരിയായ ചൂതാട്ടക്കാരന്‍’ (Arrogant gambler) എന്ന് വിശേഷിപ്പിച്ചത്. പ്രക്ഷോഭകര്‍ക്കെതിരെ ബലപ്രയോഗം നടത്തിയാല്‍ അമേരിക്ക ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് ഖാലിബാഫിന്റെ പ്രസംഗം.

ALSO READ: ഇറാനെതിരേ സൈനിക നടപടിക്കൊരുങ്ങി അമേരിക്ക; നോക്കിനില്‍ക്കില്ലെന്ന് ഇറാന്‍

ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാല്‍, മിഡില്‍ ഈസ്റ്റിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും കപ്പലുകളും ഇറാന്റെ ‘നിയമപരമായ ലക്ഷ്യങ്ങള്‍’ (Legitimate targets) ആയിരിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

‘ഞങ്ങള്‍ യുദ്ധക്കളത്തിലെ മനുഷ്യരാണ്, ഇമാം ഹുസൈന്റെ പാത പിന്തുടരുന്ന ജനതയാണ്’ എന്ന് പ്രഖ്യാപിച്ച അദ്ദേഹം, അമേരിക്കന്‍ ഭീഷണികള്‍ക്ക് മുന്നില്‍ ഇറാന്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി
പ്രത്യാക്രമണം നടന്ന ശേഷം പ്രതികരിക്കുന്നതിന് പകരം, ഭീഷണിയുടെ സൂചനകള്‍ കണ്ടാല്‍ത്തന്നെ മുന്‍കൂര്‍ ആക്രമണം (Pre-emptive strike) നടത്താനും ഇറാന്‍ മടിക്കില്ലെന്ന് ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ താവളങ്ങള്‍ക്ക് പുറമെ ഇസ്രായേലിനെയും ഇറാന്‍ ലക്ഷ്യം വെക്കുമെന്ന് ഖാലിബാഫ് സൂചിപ്പിച്ചിട്ടുണ്ട്