മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍. മമുന്‍ നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ആണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനിരയായ സിസ്റ്റര്‍ റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വിട്ടുനല്കാത്ത കാര്യം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
|
മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും സിസ്റ്റര്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടിരുന്നു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നായിരുന്നു ഇതിന് കോടതി പറഞ്ഞ ന്യായം. ഇതിനെതിരേ സിസ്റ്റര്‍ റാണിറ്റും സര്‍ക്കാരും നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കുറവിലങ്ങാട് മഠത്തില്‍ തയ്യല്‍ ജോലികള്‍ ചെയ്താണ് ബിഷപ്പിനെതിരേ പരാതി നല്കിയ താനടക്കമുള്ള ജീവിതച്ചെലവ് കണ്ടെത്തുന്നതും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നുവെന്ന സിസ്റ്റര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മഠത്തിലെ അന്തേവാസികളായ മൂന്നു കന്യാസ്ത്രീകള്‍ക്കും സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയിട്ടും സഭാ നേതൃത്വമടക്കം നടപടി സ്വീകരിക്കാതെ വന്നതോടെ സിസ്റ്റര്‍ റാണിറ്റും മറ്റു കന്യാസ്ത്രീകളും പരസ്യമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.
ALSO READ: സൈക്കിള്‍ സഞ്ചാരത്തിലൂടെ ശ്രദ്ധേയനായ അഷ്റഫ് തോട്ടില്‍ മരിച്ച നിലയില്‍





