15
Jan 2026
Mon
15 Jan 2026 Mon
man gone to collect sons UKG exam result dies of heart attack

യുകെജി വിദ്യാര്‍ഥിയായ മകന്റെ പരീക്ഷാഫലമറിയാന്‍ പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. 35കാരനായ ദിപാങ്കര്‍ ബോര്‍ദൊലോയ് ആണ് മരിച്ചത്. അസമിലെ ജോര്‍ഹട്ടിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 15ന് ദിപാങ്കറിന്റെ മകന്റെ യുകെജി പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. അന്നേദിവസം ദിപാങ്കര്‍ സ്‌കൂളിലെത്തി പരീക്ഷാഫലം വാങ്ങുകയും തിരികെ വരാനായി സ്‌കൂള്‍ ഗേറ്റിനടുത്തെത്തിയപ്പോള്‍ മുഖമടിച്ചു നിലത്തുവീഴുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ദിപാങ്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് ഇരുമ്പുപെട്ടിയിലാക്കി കത്തിച്ചു; അച്ഛനും മകനും അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക