കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കിറ്റക്‌സ് എം ഡി സാബുവും കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മുന്നണി പ്രവേശനപ്രഖ്യാപനം നടത്തി.
|
മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ജീവിതത്തിലെ നിര്‍ണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും ആയിരുന്നു സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്.
ഒറ്റയ്ക്ക് നിന്നാല്‍ ലക്ഷ്യങ്ങള്‍ എത്രത്തോളം പ്രായോഗികമാക്കാം എന്ന് സംശയം ഉണ്ടായിരുന്നു. ട്വന്റി 20യെ ഉന്‍മൂലനം ചെയ്യാന്‍ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവര്‍ക്കുള്ള മറുപടിയെന്നും സാബു ജേക്കബ് പ്രതികരിച്ചു. ഇങ്ങനെ പോയാല്‍ കേരളം തന്നെ ഇനി കാണാന്‍ കഴിയില്ല. രാജ്യത്തെ നശിപ്പിക്കുന്ന പാര്‍ട്ടികള്‍ക്ക് എതിരെയായിരുന്നുവെന്നും എല്ലാ പാര്‍ട്ടികള്‍ക്കും എതിരെ ആയിരുന്നില്ലെന്നും സാബു പറഞ്ഞു. നശിപ്പിക്കാന്‍ ശ്രമിച്ചവരോടുള്ള വാശി ആണ് ബിജെപിക്കൊപ്പം വരുന്നതിനു പിന്നില്‍. തന്റെ ബിസിനസ്സ് അല്ല ഇന്ന് ചര്‍ച്ച ചെയ്യേണ്ടത്. ഇന്ത്യയില്‍ ഏറ്റവും വികസനമുണ്ടാക്കിയ പാര്‍ട്ടി ബിജെപിയെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.
ALSO READ: അവധിക്കു നാട്ടിലെത്തിയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു





