ബൈക്കില്‍ നിന്നു തെറിച്ചുവീണ നാലും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങള്‍ സ്‌കൂള്‍ ബസ്സിനടിയില്‍പെട്ട് മരിച്ചു. ബംഗളൂരുവിലെ തനിസാന്ദ്രയില്‍ ബുധന്‍ രാവിലെയാണ് സംഭവം. തനിസാന്ദ്രയിലെ സിഎആര്‍ വിഭാഗത്തില്‍ കോണ്‍സ്റ്റബിളായ നാഗനഗൗഡയുടെ മകള്‍ വര്‍ഷ(2), സഹോദരന്റെ മകള്‍ ഭാനു(4)എന്നിവരാണ് മരിച്ചത്.
|
നാഗനഗൗഡ ബൈക്കില്‍ പാല്‍ വാങ്ങാന്‍ പോകവെ കുട്ടികളും ഒപ്പം കൂടുകയായിരുന്നു.
തനിസാന്ദ്രയിലെ പ്രധാന റോഡിലൂടെ പോകുമ്പോള്‍ എതിര്‍ ദിശയിലെത്തിയ സ്‌കൂള്‍ ബസ് ബൈക്കിലിടിച്ചാണ് അപകടം. അജ്‌മോനി സ്‌കൂളിന്റെ ബസാണ് ബൈക്കില്‍ ഇടിച്ചത്. ബൈക്ക് കണ്ടതോടെ പെട്ടന്ന് വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നാഗനഗൗഡയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇതോടെ നാഗനഗൗഡയും കുട്ടികളും റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ ബസ് കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നാഗനഗൗഡ പരിക്കുകളോടെ ചികില്‍സയിലാണ്. സ്‌കൂള്‍ ബസ്സും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ALSO READ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ലക്ഷ്മണന്‍ വധക്കേസില്‍ പ്രതികളായ എൻഡിഎഫ് മുൻ പ്രവർത്തകരെ വെറുതെ വിട്ടു





