ആലപ്പുഴ പുന്നപ്രയില്‍ അമ്മ ഉപേക്ഷിച്ച 14കാരിയെ പീഡിപ്പിച്ചതിന് അച്ഛനടക്കം മൂന്നുപേര്‍ പിടിയില്‍. ഒരാളെ ഇനി പിടികൂടാനുണ്ട്. പീഡനവിവരം പെണ്‍കുട്ടി സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
|
പെണ്‍കുട്ടിയെ എട്ടാം വയസില്‍ അമ്മയുടെ സഹോദരനാണ് ആദ്യം പീഡിപ്പിച്ചത്. പോലീസ് പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് കുട്ടിയെ സിഡബ്ല്യൂസിയുടെ സംരക്ഷണയിലേക്ക് മാറ്റി. 2022ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്.
അച്ഛന്‍ മകളെ തന്റെ സഹോദരിയുടെ വീട്ടിലേക്കുകൂട്ടിക്കൊണ്ടുപോവുകയും ഇവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവരികയുമായരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരിയുടെ ഭര്‍ത്താവും മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റി.



