15
Feb 2026
Mon
15 Feb 2026 Mon
dk sivakumar

D.K. Shivakumar ഒരിടവേളയ്ക്ക് ശേഷം കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അധികാരത്തര്‍ക്കം വീണ്ടും മുറുകുന്നു. 26നു ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ‘ഡികെ പക്ഷം’ പരസ്യ പ്രസ്താവനകളുമായി സമ്മര്‍ദം ശക്തമാക്കുകയാണ്. ഒന്നിച്ചു ഭക്ഷണം കഴിച്ചും മാധ്യമങ്ങള്‍ക്കു മുന്നില്‍ കൈ കൊടുത്തും ഐക്യസന്ദേശം നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനിടയിലാണ് പുതിയ കരുനീക്കങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതു പ്രതികരണത്തിനു തയാറല്ലെങ്കിലും മുഖ്യമന്ത്രിപദം തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും ഇനിയും അതു വൈകരുതെന്നും ഡി.കെ. ശിവകുമാര്‍ കരുതുന്നു. അദ്ദേഹത്തിന്റെ അടുപ്പക്കാരായ എംഎല്‍എമാരില്‍ ചിലര്‍ ഡല്‍ഹിയില്‍ ക്യാംപ് ചെയ്ത് നീക്കങ്ങള്‍ നടത്തുന്നുമുണ്ട്.

മന്ത്രിസഭ പുനഃസംഘടന ഉള്‍പ്പെടെ വിഷയങ്ങള്‍ 26ലെ യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നേക്കുമെന്ന് വിവരമുണ്ട്. ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും പാര്‍ട്ടിയില്‍ അനൈക്യമാണെന്ന സന്ദേശം മാധ്യമങ്ങളില്‍ വരാന്‍ ഇടയാക്കരുതെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഡി.കെ.ശിവകുമാറിനോടും ഹൈക്കമാന്‍ഡ് നേരത്തേ നിര്‍ദേശിച്ചിരുന്നത്.

ALSO READ: ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപ്പിടിത്തം; മൂന്ന് ബസ്സുകള്‍ പൂര്‍ണമായും കത്തിനശിച്ചു; തീയിട്ടതെന്ന് സംശയം

അതേസമയം അധികാര മാറ്റം അനിവാര്യമാണെന്ന പരസ്യപ്രതികരണം ചില എംഎല്‍എമാര്‍ നടത്തുന്നുണ്ട്. സ്വന്തം തട്ടകത്തിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും അഭിമാന പ്രശ്‌നമാണ്. എന്നാല്‍, സാമുദായിക സന്തുലനമാണ് ഹൈക്കമാന്‍ഡിനു മുന്നിലെ കീറാമുട്ടി.

ഡല്‍ഹി സന്ദര്‍ശനം സ്വാഭാവികമെന്ന് ഡികെ

ഹൈക്കമാന്‍ഡ് ആവശ്യപ്പെടുമ്പോള്‍ ഡല്‍ഹി സന്ദര്‍ശിക്കുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മറ്റാരാണ് ഡല്‍ഹിയില്‍ പോവുക? വിളിക്കുമ്പോള്‍ നമ്മള്‍ പോകണം. അതൊരു സാധാരണ രീതിയാണ്,’ ഡല്‍ഹി സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

‘ഞാനും മുഖ്യമന്ത്രിയും ഇന്ന് കാര്‍വാറില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്യാന്‍ പോകുന്നുണ്ട്. നാളെ ചിക്കബെല്ലാപുരയില്‍ കോലാര്‍, ചിക്കബെല്ലാപുര ജില്ലകള്‍ക്കായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) കണ്‍വെന്‍ഷന്‍ നടക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സമാനമായ പരിപാടികള്‍ മറ്റ് ജില്ലകളിലും സംഘടിപ്പിക്കും.’- ഡികെ കൂട്ടിച്ചേര്‍ത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക