ബെംഗളൂരു: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചു. 40-കാരനായ എസ്.ജി. ഇമ്രാനെയാണ് ശുചിമുറിയില്‍ കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ 10-ഉം 5-ഉം വയസ്സുള്ള മക്കളുടെ മൃതദേഹങ്ങള്‍ സമീപത്തെ കിടക്കയിലായിരുന്നു.
|
ഹോട്ടലിലെ സുരക്ഷാ ജീവനക്കാര്‍ ഇമ്രാനെ ഉടന്‍ തന്നെ നഗരത്തിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇംറാന്‍ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. ഭാര്യയുടെ പരപുരുഷ ബന്ധത്തെക്കുറിച്ചും കുടുംബവഴക്കിനെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
‘ഭാര്യയുടെ പരപുരുഷ ബന്ധം കാരണം ഞാന്‍ ജീവിതം മടുത്തു. അവള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ എന്റെ കൈവശമുണ്ട്. അവള് എന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ എന്റെ മക്കളെയും എനിക്കൊപ്പം കൊണ്ടുപോകുകയാണ്,’ എന്ന് കുറിപ്പില്‍ പറയുന്നു.
‘ഇത്തരം ഒരു അമ്മയോടൊപ്പം മക്കള്‍ വളരുന്നത് എനിക്ക് ഇഷ്ടമല്ല, അതിനാലാണ് അവരെ കൊന്ന് ഞാനും ജീവനൊടുക്കാന്‍ തീരുമാനിച്ചത്,’ എന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹോട്ടല്‍ മുറിക്കുള്ളില്‍ സംഭവിച്ചതെന്ത്?
സ്വകാര്യ ടാക്സി കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന ഇമ്രാന് ഞായറാഴ്ച രാത്രി 7.30 ഓടെയാണ് ഹോട്ടലില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. അര്‍ദ്ധരാത്രിക്ക് ശേഷം ദുബായില്‍ നിന്ന് ഒരു അതിഥി എത്താനുണ്ടെന്നാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നത്.
എന്നാല്‍ പിറ്റേന്ന് ഉച്ചയായിട്ടും ഇമ്രാന് മുറി ഒഴിഞ്ഞില്ല (ഇവലരസ ീൗ)േ. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഹോട്ടലിലെ ഹൗസ് കീപ്പിംഗ് വിഭാഗം വാതിലില്‍ മുട്ടിയെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. വൈകുന്നേരം 4.30 ഓടെ വീണ്ടും വന്ന് മുട്ടിയപ്പോഴും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.
ALSO READ: മെസ്സിയെ കൊണ്ട് വരുമെന്ന് പറഞ്ഞ് നടത്തിയത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കലോ? റിപോര്‍ട്ടര്‍ ചാനലിനെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് കായിക വകുപ്പ്
വൈകുന്നേരം 5.30 ഓടെ ഹോട്ടല്‍ മാനേജര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് രണ്ട് കുട്ടികളെയും കിടക്കയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇമ്രാനെ കഴുത്തറുത്ത നിലയില്‍ സോഫയ്ക്ക് സമീപവും കണ്ടെത്തി.
ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി
ഹോട്ടല്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തുകയും മൂന്ന് പേരെയും ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പെണ്‍കുട്ടികളും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് ഇമ്രാന് സമ്മതിച്ചതായി ഉദ്യോഗസ്ഥന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.കെ. മിഥുന് കുമാര്‍ പറഞ്ഞു. ‘കുട്ടികളെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്… ഞങ്ങള്‍ കൊലപാതകത്തിന് കേസെടുക്കുകയാണ്. കേസില്‍ വിശദമായ അന്വേഷണം നടത്തും. ഇയാള്‍ നാഗവാര സ്വദേശിയാണെന്ന് മാത്രമാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഇയാളുടെ തൊഴില്‍ എന്താണെന്നും, പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ യഥാര്‍ത്ഥ കാരണങ്ങളെന്നും, കൃത്യം എങ്ങനെയാണ് നടന്നതെന്നും കുടുംബാംഗങ്ങളെ ബന്ധപ്പെട്ട ശേഷം മാത്രമേ വ്യക്തമാകൂ,’ എന്ന് ഡി.സി.പി പറഞ്ഞു.
‘കുട്ടികളെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്… ഞങ്ങള്‍ കൊലപാതകത്തിന് കേസെടുക്കുകയാണ്. കേസില്‍ വിശദമായ അന്വേഷണം നടത്തും. ഇയാള്‍ നാഗവാര സ്വദേശിയാണെന്ന് മാത്രമാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഇയാളുടെ തൊഴില്‍ എന്താണെന്നും, പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ യഥാര്‍ത്ഥ കാരണങ്ങളെന്നും, കൃത്യം എങ്ങനെയാണ് നടന്നതെന്നും കുടുംബാംഗങ്ങളെ ബന്ധപ്പെട്ട ശേഷം മാത്രമേ വ്യക്തമാകൂ,’ എന്ന് ഡി.സി.പി പറഞ്ഞു.
Tags: Bengaluru Crime, Five Star Hotel Murder, Bengaluru News, Child Murder Case, Karnataka Police, Crime News Malayalam, Latest World News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





