26
Feb 2026
Thu
26 Feb 2026 Thu
POCSO case filed against R Sreelekha

മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖക്കെതിരേ പോക്സോ കേസ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിവിധ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിനാണ് കേസ്. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയാണ് ശ്രീലേഖയ്‌ക്കെതിരേ തിരുവനന്തപുരം മ്യൂസിയം പൊലീസ് മുമ്പാകെ പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദില്ലി നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടി, പെരുമ്പാവൂര്‍ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിശദാംശങ്ങള്‍ പുറത്തുവിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്നാണ് മ്യൂസിയം പോലീസ് പോക്‌സ് വകുപ്പുകള്‍ ചുമത്തി ആര്‍ ശ്രീലേഖയ്‌ക്കെതിരേ കേസെടുത്തത്.

ALSO READ: കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലില്‍ ഇടിച്ച് യുവതി മരിച്ചു