07
Mar 2026
Sat
07 Mar 2026 Sat
Iran’s president says neighbouring countries will no longer be targeted

അയല്‍ രാജ്യങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പസേഷ്‌കിയന്‍. ഈ രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങള്‍ ഉപയോഗിച്ച് തങ്ങളെ ആക്രമിച്ചാലല്ലാതെ അയല്‍ രാജ്യങ്ങളിലേക്ക് ഇനി മിസൈലുകള്‍ അയയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവന്ന ശേഷവും ഖത്തറിലേക്ക് മിസൈലുകള്‍ എത്തുകയുണ്ടായി. ഈ മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് തകര്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളില്‍ സ്ഥാപിച്ചിരുന്നു മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായിരുന്നു താഡ് റഡാറുകളും ഇറാന്‍ നേരത്തേ തകര്‍ത്തിരുന്നു. കുവൈത്തിലെ സൈനിക താവളം ആക്രമിച്ചതിനെ തുടര്‍ന്ന് നിരവധി യുഎസ് സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ALSO READ: യുഎസിന്റെ താഡ് റഡാര്‍ സംവിധാനങ്ങള്‍ തകര്‍ത്ത് ഇറാന്‍