കോട്ടയം പൊന്‍കുന്നത്ത് ദമ്പതികളെ മരിച്ച നിലയില്‍കണ്ടെത്തി. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ദമ്പതികളുടെ രണ്ടുവയസ്സുകാരനായ മകന്‍ നിര്‍ത്താതെ നിലവിളിക്കുന്നത് കേട്ടെത്തിയ വീട്ടുടമസ്ഥര്‍ ആണ് മൃതദേഹങ്ങള്‍ കാണുന്നത്. പൊന്‍കുന്നം തോണിപ്പാറ റോഡിനു സമീപമാണ് സംഭവം. ഇവിടെ ഒന്നാം നിലയില്‍ വാടകയ്ത്തു താമസിച്ചിരുന്ന സാജന്‍(33), ഭാര്യ വാഴൂര്‍ സ്വദേശിനി അനുഷ(30)എന്നിവരാണ് മരിച്ചത്. തറ നിരപ്പിലുള്ള വീട്ടില്‍ ഉടമസ്ഥരാണ് താമസിച്ചിരുന്നത്.
|
ഇരുവരും രാത്രിയില്‍ വഴക്കിട്ടത് കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. പോലീസ് എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യന്‍ ഓഹരിവിപണിയില്‍ നഷ്ടമാക്കിയത് 31 ലക്ഷം കോടതി രൂപ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





