11
Mar 2026
Wed
11 Mar 2026 Wed
fire broke out at Abu Dhabi old airport in air strike

വ്യോമാക്രമണത്തെ തുടര്‍ന്ന് അബൂദബിയിലെ പഴയ വിമാനത്താവളത്തില്‍ തീപിടിച്ചു. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു ആക്രമണം ചെറുത്തെന്നും ഇതേത്തുടര്‍ന്നാണ് തീപിടിച്ചതെന്ന് അബൂദബി അധികൃതര്‍ അറിയിച്ചു. തീപിടിത്തം മണിക്കൂറികള്‍ക്കുള്ളില്‍ കെടുത്തി. ആര്‍ക്കും പരിക്കില്ല. ഇറാനിയന്‍ ആക്രമണ സാഹചര്യത്തില്‍ താമസക്കാരോട് സുരക്ഷിത ഇടങ്ങളിലിരിക്കണമെന്ന് നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പഴയ വിമാനത്താവളത്തിനു നേരെ ആക്രമണമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം രണ്ടു ഡ്രോണുകള്‍ പതിച്ചിരുന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ALSO READ: