17
Mar 2026
Tue
17 Mar 2026 Tue
US national counter terrorism center head resigned over war against Iran

ഇറാനെതിരായ യുദ്ധത്തില്‍ പ്രതിഷേധിച്ച് യുഎസ് കൗണ്ടര്‍ ടെററിസം സെന്റര്‍ മേധാവി ജോസഫ് കെന്റ് രാജിവച്ചു. ഇറാന്‍ യുഎസിന് യാതൊരു ഭീഷണിയുമായിരുന്നില്ലെന്നും ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിലാണ് ട്രംപ് യുദ്ധം തുടങ്ങിയതെന്നും രാജിക്കത്തില്‍ ജോസഫ് കെന്റ് കുറ്റപ്പെടുത്തി. ഇറാനില്‍ ട്രംപ് ഭരണകൂടം നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കാന്‍ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ യുഎസുകാരുടെ ജീവനും ദേശീയ സമ്പത്തും ഇല്ലാതാക്കുന്നതാണെന്ന് 2025 ജൂണ്‍ വരെ ട്രംപിന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇസ്രായേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യുഎസ് മാധ്യമങ്ങളും തെറ്റായ പ്രചാരണങ്ങളിലൂടെ ഇറാനെതിരായ യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും ജോസഫ് കെന്റ് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ നിര്‍മിച്ച യുദ്ധത്തിലൂടെ അമേരിക്കന്‍ ജനതയ്ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും പുതുതലമുറയെ മരിക്കാന്‍ അയയ്ക്കുന്നതിനെ താന്‍ പിന്തുണയ്ക്കില്ലെന്നും മുന്‍ സൈനികന്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: നിയമസഭ തിരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ് ലിം ലീഗ്