19
Mar 2026
Thu
19 Mar 2026 Thu
Shrapnel Hits Haifa Oil Refinery Following Iranian Missile Strike

അമേരിക്കയുടെ എഫ്-35 പോര്‍വിമാനം ആക്രമിച്ചു നശിപ്പിച്ചതായി ഇറാന്റെ ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്. പോര്‍വിമാനം ആക്രമിക്കപ്പെട്ട വിവരം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹാകിന്‍സ് സ്ഥിരീകരിച്ചു. ഇറാന്‍ ആക്രമിക്കുന്നതിനിടെ പോര്‍വിമാനത്തിന് നേരെ ആക്രമണം ഉണ്ടായെന്നും ഇതേത്തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റ് സുരക്ഷിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇറാന്‍ ഹൈഫയിലെ ബസന്‍ ഗ്രൂപ്പിന്റെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ മിസൈലാക്രമണം നടത്തി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ ദേശീയ ആംബുലന്‍സ് സര്‍വീസ് ആയ മാഗന്‍ ഡേവിഡ് അഡോം അറിയിച്ചു. എണ്ണശുദ്ധീകരണ ശാലയ്ക്ക് ഭാഗികമായ തകരാര്‍ സംഭവിച്ചുവെന്നും ഇതു പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേലി ഊര്‍ജ മന്ത്രി എലി കോഹന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളെയടക്കം യുഎസും ഇസ്രായേലും ആക്രമിച്ചുകൊല്ലുകയും എണ്ണ കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇറാന്‍ ഗല്‍ഫ് രാജ്യങ്ങളിലെ യുഎസ് ബന്ധമുള്ള എണ്ണ ശുദ്ധീകരണ ശാലകളും മറ്റും ആക്രമിച്ചിരുന്നു.

ALSO READ: പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്ന് കെ സുധാകരന്‍; സ്വതന്ത്രനായി മല്‍സരിക്കാനില്ല