16
Mar 2026
Tue
16 Mar 2026 Tue
two RSS workers arrested for throwing bomb to Cops home

കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിനു നേരെ ബോംബെറിഞ്ഞതിന് രണ്ട് ആർഎസ്എസ്സുകാർ പിടിയിൽ. എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീൻ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണവം സ്‌റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞ സംഭവത്തിലാണ് കണ്ണവം പോലീസ് ഇരുവരെയും പിടികൂടിയത്. ബൈക്കിലെത്തിയ ഇരുവരും ബോംബെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന്ബോം നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

ALSO READ: ടെക്‌സാസില്‍ എണ്ണശുദ്ധീകരണ ശാലയില്‍ സ്‌ഫോടനം