06
Mar 2026
Tue
06 Mar 2026 Tue
Thulaseedharan Pallickal suspended from SDPI

എസ്.ഡി.പി.ഐ ദേശീയ പ്രവര്‍ത്തക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന തുളസീധരന്‍ പള്ളിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനാല്‍ അന്വേഷണ വിധേയമായി തുളസീധരന്‍ പള്ളിക്കലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി ദേശീയ പ്രസിഡന്റ് എംകെ ഫൈസിയാണ് പ്രസ്താവനയില്‍ അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കൈയില്‍ എസ്ഡിപിഐയുമായും മറുകൈയില്‍ ബിജെപിയുമായും ഉണ്ടാക്കിയ ഡീലാണെന്ന് തുളസീധരന്‍ പള്ളിക്കല്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിയുടെ അവസാന യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണയിലാണ് ഈ പരാമര്‍ശം നടത്തിയതെന്ന വീഡിയോ സന്ദേശം തുളസീധരന്‍ പള്ളിക്കല്‍ ഇന്നു പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തുളസീധരനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്ഡ് ചെയ്തത്.

ALSO READ: ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ടി ചാരപ്പണി; ഇറാനില്‍ 54 പേര്‍ അറസ്റ്റില്‍