തുര്‍ക്കിഷ് നഗരമായ ഇസ്താംബൂളിലെ ഇസ്രായേലീ കോണ്‍സുലേറ്റിനു സമീപമുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്ക്. വെടിവയ്പ് നടത്തിയ മൂവരെയും പോലീസ് വധിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാറിലെത്തിയ മൂന്നംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
|
അതേസമയം കോണ്‍സുലേറ്റില്‍ ഇസ്രായേലീ നയതന്ത്ര പ്രതിനിധികളൊന്നും ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം മരിച്ചവരെക്കുറിച്ചും ഇവരുടെ ലക്ഷ്യമെന്താണെന്നുമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ALSO READ: പോ മോനേ വിജയാ എന്ന് രേവന്ത് റെഡ്ഡി; ഡാഷ് മോനേ രേവന്തേ എന്ന് തിരിച്ചടിച്ച് പിണറായി വിജയന്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



