30
Apr 2026
Fri
30 Apr 2026 Fri

വനിത സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ഭരണഘടനാ ഭേദഗതി ആയിരുന്നതിനാല്‍ ബില്ലുകള്‍ പാസാകാന്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവിലാണ് ബില്ല് പരാജയപ്പെട്ടത് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

131ാം ഭരണഘടന ഭേദഗതി ബില്ലിനൊപ്പം അല്ലാതെ മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്ര ഭരണ പ്രദേശ നിയമഭേദഗതി ബില്ലും കൊണ്ടുവരാന്‍ സാധിക്കില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. ഇതോടെ മൂന്ന് ബില്ലുകള്‍ക്കും ലോക്‌സഭ കടക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക