25
Apr 2026
Sat
25 Apr 2026 Sat
woman and man found hang dead in rented house in Mala

വിവാഹം നിശ്ചയിച്ച യുവതിയും രണ്ടുതവണ വിവാഹിതനായിട്ടുള്ള യുവാവും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ മാളയില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. പുത്തന്‍ചിറ വലിയപറമ്പിലുളള ശ്രീജിത്തിന്റെ വാടകവീട്ടിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസമാണ് മില്‍നയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത്. ഇതിനു പിന്നാലെ യുവതിയെ കാണാതായി. തുടര്‍ന്ന് കുടുംബം മാള പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജിത്തിന്റെ രണ്ടാം ഭാര്യ ഏതാനും ദിവസംമുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

ALSO READ: കാസര്‍കോട്ട് 16കാരിയുടെ വിവാഹം നടത്തിയതിന് പിതാവും വരനും ഇമാമും അടക്കം നാലുപേര്‍ക്കെതിരേ കേസ്