26
Apr 2026
Sun
26 Apr 2026 Sun
donald trump shot fired

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ പുറത്ത് വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലായിരുന്നു സംഭവം. വാര്‍ഷിക മാധ്യമ വിരുന്നിന്റെ തുടക്കത്തില്‍ പ്രസിഡന്റും പ്രഥമ വനിതയും വേദിയില്‍ ഇരുന്നിരുന്ന ബോള്‍റൂമിന് പുറത്താണ് വെടിയൊച്ച കേട്ടത്. ഇതോടെ രഹസ്യ സേനാ ഉദ്യോഗസ്ഥര്‍ ഉടനടി ഇടപെടുകയും ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി ഹോട്ടലില്‍ നിന്ന് പുറത്തെത്തിക്കുകയുമായിരുന്നു.

താനും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ (Truth Social) അറിയിച്ചു. വൈകാതെ തന്നെ വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പ്രഥമ വനിത, വൈസ് പ്രസിഡന്റ്, മറ്റ് കാബിനറ്റ് അംഗങ്ങള്‍ എന്നിവരെല്ലാം പൂര്‍ണ്ണ സുരക്ഷിതരാണ്. സംഭവത്തിന് ഉത്തരവാദികളായ സംഘാടകരുമായി ഞാന്‍ സംസാരിച്ചു. അടുത്ത 30 ദിവസത്തിനുള്ളില്‍ പരിപാടി പുനരാരംഭിക്കും,’ ട്രംപ് പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു; ഏഴുപേര്‍ക്ക് സൂര്യാതപമേറ്റു

യുഎസ് സീക്രട്ട് സര്‍വീസിനെയും പ്രാദേശിക പോലീസിനെയും ട്രംപ് അഭിനന്ദിച്ചു. ‘അവര്‍ വളരെ വേഗത്തിലും ധീരമായും പ്രവര്‍ത്തിച്ചു. വെടിവെച്ചയാളെ പിടികൂടിയിട്ടുണ്ട്. പരിപാടി തുടരാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പോലീസിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിയൊച്ച കേട്ട ഉടന്‍ ട്രംപും മറ്റ് അതിഥികളും മേശകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ നിലവിളിക്കുന്നതും തറയില്‍ കിടക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്രംപിനെ മാറ്റിയതിന് പിന്നാലെ സായുധരായ ഏജന്റുമാര്‍ വേദി വളഞ്ഞു. അഞ്ച് തവണയോളം വെടിയൊച്ച കേട്ടതായും പരിസരത്ത് വെടിമരുന്നിന്റെ ഗന്ധം പടര്‍ന്നതായും അല്‍ ജസീറ പ്രതിനിധി ക്രിസ് ഷെറിഡന്‍ പറഞ്ഞു.