05
May 2026
Tue
05 May 2026 Tue
first phase of Etihad rail will begin 2026

ഏറെ കാത്തിരുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസായ ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ടത്തിന് ഈ വര്‍ഷം തന്നെ തുടക്കമാവും. അബൂദബിയെയും ദുബയിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന സര്‍വീസാണ് ഈ വര്‍ഷം തുടങ്ങുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനസാന്ദ്രത, ആവശ്യകത, എമിറേറ്റുകള്‍ തമ്മിലുള്ള മുന്‍ഗണന എന്നിവ കണക്കിലെടുത്താണ് ഇത്തിഹാദ് റെയിലിന്റെ ആദ്യ റൂട്ടുകള്‍ നിശ്ചയിച്ചതെന്ന് ഇത്തിഹാദ് റെയിലിലെ പൊതുനയ, സുസ്ഥിരതാ വകുപ്പ് ഡയറക്ടര്‍ അധ്ര അല്‍മന്‍സൂരി പറഞ്ഞു. സര്‍വീസ് പൂര്‍ണതോതില്‍ നടപ്പാക്കുന്നതോടെ 20230ഓടെ പ്രതിവര്‍ഷം 3.65 കോടി യാത്രികരെ ഉള്‍ക്കൊള്ളാനാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അല്‍ സില, അല്‍ ധന്ന, അല്‍ മിര്‍ഫ, മദീനത്ത് സായിദ്, മെസൈറ, അല്‍ ഫായ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, യൂനിവേഴ്‌സിറ്റി സിറ്റി ഷാര്‍ജ, സകാംകം ഫുജൈറ, അല്‍ ധൈദ് എന്നീ 11 സ്റ്റേഷനുകള്‍ പാസഞ്ചര്‍ ട്രെയിനികള്‍ക്കുണ്ടാവുമെന്നും ഈ വര്‍ഷം ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചിരുന്നു.

ALSO READ: പശ്ചിമബംഗാളില്‍ ടാഗോര്‍ ജന്മവാര്‍ഷികമായ മെയ് 9ന് അധികാരത്തിലേറുമെന്ന് ബിജെപി