ജിദ്ദ: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തില്‍ ആഹ്‌ളാദം പങ്കിട്ട് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ജിദ്ദയില്‍ ആഘോഷം സംഘടിപ്പിച്ചു. വിജയാഘോഷത്തിന്റെ മാറ്റ്കൂട്ടി സംഗീതവിരുന്നും അരങ്ങേറി. മിര്‍സ ഷെരീഫ്, സോഫിയ സുനില്‍, വിജേഷ് ചന്ദ്രു, സുജു തേവരുപ്പറമ്പില്‍, സിമി അബ്ദുല്‍ ഖാദര്‍, വിവേക്, റഹീം കാക്കൂര്‍, ബഷീര്‍ പെരുവള്ളൂര്‍ എന്നിവര്‍ ഗാനമാലപിച്ചു.
|
ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഒഐസിസി നേതാവ് ചെമ്പന്‍ അബ്ബാസ് ഹാജി ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ പൊക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ രാധാകൃഷ്ണന്‍ കാവുംബായ്, റഷീദ് ബിന്‍സാഗര്‍, അഷ്റഫ് അഞ്ചാലന്‍, അനില്‍കുമാര്‍ പത്തനംതിട്ട, അലി തേക്കുതോട്, മനോജ് മാത്യു, മോഹന്‍ ബാലന്‍, കെഎംസിസി നേതാക്കളായ നാസര്‍ വെളിയംകോട്, ഇസ്മായില്‍ മുണ്ടക്കുളം, ആര്‍എംപി പ്രവാസി ഘടകം നേതാവ് സഹീര്‍, ഒഐസിസി വനിതാവിഭാഗം നേതാക്കളായ മൗഷ്മി ഷെറീഫ്, സിമി അബ്ദുല്‍ ഖാദര്‍, വിവിധ ജില്ലാ/ഏരിയ നേതാക്കള്‍ സംസാരിച്ചു.
ALSO READ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കാറ്റിലും നൂറിലേറെ മരണം



