കാക്കിയിട്ടതെല്ലാം പോലീസ് അല്ലെന്ന അറിവാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ക്കുള്ള ഏറ്റവും വലിയ അറിവ്. തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് കാക്കി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കുന്ന ചിത്രവും വീഡിയോയും പങ്കുവച്ച് നടത്തിയ പ്രചാരണമാണ് സൈബര്‍ സഖാക്കളെ കുഴിയില്‍ ചാടിച്ചത്.
|
Key Highlights
- തെറ്റിദ്ധാരണയും വ്യാജപ്രചാരണവും: തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ചിത്രത്തിലെ കാക്കി യൂണിഫോം കണ്ട് പൊലീസാണെന്ന് തെറ്റിദ്ധരിച്ച് സൈബർ പോസ്റ്റുകൾ പ്രചരിച്ചു.
- യാഥാർത്ഥ്യം: നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തുന്നതിന് മുന്നോടിയായി മേയർ വിളിച്ചുചേർത്ത കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ആരോഗ്യവിഭാഗം ജീവനക്കാരുടെയും ഔദ്യോഗിക യോഗമായിരുന്നു അത്.
- അമളി പറ്റി പോസ്റ്റ് പിൻവലിച്ചു: സിപിഎം നേതാവ് കെ.എസ്. അരുൺ കുമാർ ഉൾപ്പെടെയുള്ളവർ ‘ആഭ്യന്തരമന്ത്രി ആരാണ്’ എന്ന ചോദ്യത്തോടെ ചിത്രം പങ്കുവെച്ചെങ്കിലും അബദ്ധം തിരിച്ചറിഞ്ഞതോടെ പോസ്റ്റുകൾ മുക്കുകയായിരുന്നു.
ബി.ജെ.പിക്കാരനായ മേയര്‍ പോലീസിന്റെ യോഗം വിളിച്ചെന്നും, നിലവില്‍ കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് ബി.ജെ.പിയാണെന്നുമായിരുന്നു ഇക്കൂട്ടരുടെ ആരോപണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമേരിക്കയ്ക്ക് പോകുമ്പോള്‍ രാജേഷിനെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിച്ചുവെന്നായിരുന്നു പ്രചാരണം.
യാഥാര്‍ത്ഥ്യം എന്താണ്?
എന്നാല്‍, പ്രചരിക്കപ്പെട്ട ചിത്രത്തിലുണ്ടായിരുന്നത് പോലീസ് ഉദ്യോഗസ്ഥരായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടമാരും ആരോഗ്യവിഭാഗത്തിലെ മറ്റ് ജീവനക്കാരുമായിരുന്നു അവര്‍. കഴിഞ്ഞ ആഴ്ച നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് മുന്നോടിയായി മേയര്‍ വിളിച്ചുചേര്‍ത്ത ഔദ്യോഗിക യോഗത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്.
കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഭരണഘടനാപരമായി മേയര്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്. ഇത് തിരിച്ചറിയാതെ കാക്കി വസ്ത്രം കണ്ടതോടെ അത് പോലീസാണെന്ന് ധരിച്ച് വ്യാജപ്രചാരണം തുടങ്ങുകയായിരുന്നു.
നേതാക്കള്‍ക്ക് പറ്റിയ അബദ്ധം
ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ നേതാവ് കെ.എസ്. അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഫോട്ടോ പങ്കുവെച്ച് ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും പരിഹസിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ‘ശരിക്കും ഇപ്പോള്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണ്?’ എന്ന ചോദ്യത്തോടെയായിരുന്നു അരുണ്‍ കുമാര്‍ പോസ്റ്റിട്ടത്.
എന്നാല്‍ തങ്ങള്‍ക്ക് പറ്റിയ ഭീമാബദ്ധം തിരിച്ചറിഞ്ഞതോടെ പോസ്റ്റ് മുക്കി തടിതപ്പാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും, ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സി.പി.എം പ്രതിരോധത്തിലായി.
Tags: VV Rajesh, Thiruvananthapuram Mayor, Kerala news, Cyber comrades post error, Khaki uniform controversy, CPM vs BJP Kerala, Kerala politics, Kerala Home Minister news
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




