13
Sep 2026
Sun
13 Sep 2026 Sun
woman among 2 caught for supplying MDMA to Kerala

കേരളത്തിലേക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന യുവതിയും യുവാവും ഡൽഹിയിൽ പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് പൊട്ടയിൽ ഏഴാക്കോട് സൂര്യ (23), നിലമ്പൂർ ചപ്പാത്ത് ചോക്കാട് അജ്മൽ (32) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് പന്തീരാങ്കാവിൽ മൂന്നുമാസം മുമ്പ് ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ഇരുവരെയും പിടികൂടുന്നതിലേക്ക് നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അജ്മൽ നേരത്തെയും ലഹരി കേസിൽ പിടിയിലായിട്ടുണ്ട്. ഇരുവരും ഡൽഹിയിൽ താമസിക്കുന്നതിനിടയിലാണ് ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായത്. ലഹരിക്കടത്ത് സംഘം എത്തിക്കുന്ന ലഹരി ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി കൈമാറുകയാണ് ഇരുവരും ചെയ്തിരുന്നത്. മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനുള്ള കവറുകളും തൂക്കുന്നതിനുള്ള ത്രാസും പണം എണ്ണുന്ന മെഷീനും പിടിച്ചെടുത്തിട്ടുണ്ട്.

ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഡൽഹിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.

ഇരുവരുടെയും പക്കൽനിന്ന് ലഹരിവസ്തു തൂക്കുന്ന ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും പാൻ കാർഡുകളും ലഹരി പാക്കറ്റുകളിലാക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് പന്തിരങ്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

ALSO READ: ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക