വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് നിയുക്ത എംഎൽഎ പികെ ഫിറോസ്. ആവശ്യപ്പെട്ട സ്റ്റോപ്പിൽ കെ എസ് ആർ ടി സി ബസ് നിര്‍ത്തണമെന്നുള്ള ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ ബസിന്റെ സൈഡ് ചില്ല് പി കെ ഫിറോസിന്റെ സഹോദരി ആണെന്ന പ്രചാരണത്തോട് സാമൂഹിക മാധ്യമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
|
ഇത്രയും വലിയ തോല്‍വി തിരഞ്ഞെടുപ്പില്‍ നേരിട്ടിട്ടും ഇവരെന്തായിരിക്കും പാഠം പഠിക്കാത്തതെന്നും അതുകൊണ്ടാണല്ലോ അവരെ സഖാക്കള്‍ എന്ന് വിളിക്കുന്നത് എന്നും ഫിറോസ് പരിഹസിച്ചു. കൊടുവളളി സഖാക്കള്‍, റെഡ് ആര്‍മി, യുവധാര തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വൈറലായ വീഡിയോയിലെ യുവതി പി കെ ഫിറോസിന്റെ സഹോദരീ പുത്രിയാണെന്ന തരത്തിൽ വ്യാജ പ്രചാരണമുണ്ടായത്.
പി കെ ഫിറോസിന്റെ സഹോദരി പുത്രി കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം കാട്ടിയതിന് 25,000 രൂപ പിഴ അടച്ച് കേസില്‍ നിന്നും ഒഴിവായെന്നും യുഡിഎഫ് ഭരണത്തില്‍ മുസ്ലിം ലീഗിന് എന്ത് തോന്ന്യാസവും ആകാമെന്നാണോ എന്നുമെല്ലാം ചോദിച്ചാണ് യുവതിയുടെ ബസ്സിലെ ദൃശ്യ സഹിതമുള്ള പ്രചാരണം.
അതേസമയം കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ ഭാര്യയാണെന്ന തരത്തിലും വ്യാജ പ്രചാരണം നടന്നിരുന്നു. ഇത് നിരസിച്ചു വസീഫും രംഗത്തുവന്നിരുന്നു. കോഴിക്കോട് വച്ചാണ് യുവതി ബസിന്റെ ചില്ല് പൊട്ടിച്ചത്. ടോയ്ലറ്റിൽ പോവേണ്ട സാഹചര്യമുണ്ടായതിനാൽ ആണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും ഇത് നിരാകരിച്ചതിനാൽ ആണ് ചില്ല് പൊട്ടിച്ചതെന്നുമാണ് യുവതിയുടെ പ്രതികരണം.



