29
May 2026
Sat
29 May 2026 Sat
Union ministers son arrrested over POCSO case

പോക്സോ കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ബഗീരത് ആണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയതിനു പിന്നാലെ പോലീസ് മുമ്പാകെ കീഴടങ്ങിയത്. 17കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ അമ്മയാണ് ബഗീരതിനെതിരെ സൈറാബാദ് പോലീസില്‍ പരാതി നല്‍കിയത്. മകളുമായി ബന്ധമുണ്ടായിരുന്ന ബഗീരത് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. പരാതിയെതുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ നിയമത്തിലെ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ പൊലീസ് ചുമത്തുകയായിരുന്നു. യുവാവ് രാജ്യം വിടുന്നത് തടയാന്.ബഗീരത് രാജ്യം വിടുന്നത് തടയാനായിരുന്നു സൈബറാബാദ് പൊലീസ് നടപടി സ്വീകരിച്ചത്. അതേസമയം ബണ്ടി സഞ്ജയ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്നു പുറത്താക്കി.

ALSO READ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അധ്യാപിക അറസ്റ്റിൽ; പിടിയിലായത് ചോദ്യപേപ്പർ തയ്യാറാക്കിയ ആൾ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക