16
May 2026
Fri
16 May 2026 Fri
Ramesh Chennithala will join Kerala cabinet

മുഖ്യമന്ത്രി സ്ഥാനം നിരസിക്കപ്പെട്ടതിലുള്ള രമേശ് ചെന്നിത്തലയുടെ പരിഭവം മാറ്റാനുള്ള കോൺ​ഗ്രസ് നേതൃത്വത്തിന്റെ നീക്കം ഫലം കണ്ടതായി വിവരം. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അം​ഗമാവും. വകുപ്പ് ഏതാണെന്നുള്ള കാര്യം തീരുമാനിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം വരെ രാജിവയ്ക്കാനുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതായുള്ള വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിനിടെ രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയുണ്ടായി. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക