22
May 2026
Thu
22 May 2026 Thu
minister K M Shaji opts No 13 Car instead of 9

ആദ്യം അനുവദിച്ചു കിട്ടിയ 9-ാം നമ്പര്‍ കാര്‍ കാര്‍ മാറ്റി 13-ാം നമ്പര്‍ കാര്‍ തിരഞ്ഞെടുത്ത് തദ്ദേശ സ്വയംഭരണ മന്ത്രി കെഎം ഷാജി. യുഡിഎഫ് മന്ത്രിമാര്‍ എല്ലാവരും ആദ്യഘട്ടത്തില്‍ തള്ളിക്കളഞ്ഞതാണ് 13-ാം നമ്പര്‍ കാര്‍. കെഎം ഷാജി ഈ നമ്പര്‍ ചോദിച്ചു വാങ്ങുകയായിരുന്നു. 13 പാവം നമ്പറെന്ന് ഷാജി പറഞ്ഞു. 13 അശുഭ നമ്പരെന്ന് തോന്നുന്നില്ല. തനിക്ക് അന്ധവിശ്വാസമില്ല.ഏത് നമ്പരായാലും താന്‍ ഹാപ്പി. 9 താല്‍ക്കാലിക നമ്പരായിരുന്നു. 13ലെ അന്ധവിശ്വാസം വീണ്ടും മന്ത്രിയാകണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സത്യപ്രതിജ്ഞ സമയത്തായിരുന്നു ഷാജിക്ക് 9-ാം നമ്പര്‍ കാര്‍ അനുവദിച്ചത്. എന്നാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നമ്പര്‍ 9 ആവശ്യപ്പെട്ടു. ഇതോടെ കെഎം ഷാജി 9-ാം നമ്പര്‍ രമേശ് ചെന്നിത്തലയ്ക്കു കൈമാറുകയായിരുന്നു. അതേസമയം കെഎം ഷാജിയോട് നമ്പര്‍ 9 എടുക്കരുതെന്ന് പറയുന്ന വിഡിയോ നേരത്തേ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വി എസ് സര്‍ക്കാരിന്റെ കാലത്ത് എം എ ബേബിയാണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചു തുടങ്ങിയത്. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്ത് വീണ്ടും ഈ നമ്പര്‍ അനാഥമായി. പിന്നീട് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരില്‍ ആരും ഈ നമ്പര്‍ സ്വീകരിക്കാന്‍ തയാറായില്ല. ഇതോടെയാണ് കെഎം ഷാജി 13-ാം നമ്പര്‍ തനിക്കായി ചോദിച്ചുവാങ്ങിയത്.

ALSO READ: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച ഐടി ജീവനക്കാരി പുഴയിൽ വീണുമരിച്ചു