സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച ഐടി ജീവനക്കാരി പുഴയിൽ വീണുമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ(26)യാണ് മരിച്ചത്.
|
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ വിതുര-ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് അനുപമ മുങ്ങിമരിച്ചത്. അനുപമയും സുഹൃത്തും കൂടി ആറ്റിലെ പടിക്കെട്ടിൽ കൂടി നടക്കുന്നതിനിടയിൽ സുഹൃത്ത് കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഇതോടെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച അനുപമയും പുഴയിൽ വീണു. കൂടെയുള്ളവർ സുഹൃത്തിനെ പുറത്തെടുത്തെങ്കിലും അനുപമയെ രക്ഷിക്കാനായില്ല.
ബഹളം കേട്ട് ഓടിക്കൂടിയവർ നടത്തിയ തിരച്ചിലിലാണ് യുവതിയെ പുഴയിൽ നിന്നു പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെക്നോപാർക്ക് ജീവനക്കാരിയാണ് മരിച്ച അനുപമ.
ALSO READ: ബംഗളൂരുവിൽ മലയാളി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022

