12
Jul 2026
Fri
12 Jul 2026 Fri
Gym trainer arrested with 387 gram MDMA

ജിം ട്രെയിനര്‍ 387 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. ആലുവ എടത്തല സ്വദേശി മുഹമ്മദ് സാദിഖ്(26)ആണ് പിടിയിലായത്. എറണാകുളം തൃക്കാക്കരയ്ക്കടുത്ത് വാഴക്കാലയില്‍ നിന്നാണ് ഇയാളെ ഡാന്‍സാഫ് സംഘം പിടികൂടിയത്. മുന്‍ മിസ്റ്റര്‍ എറണാകുളം ജേതാവാണ് സാദിഖ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ഇതു തൂക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസ്, മയക്കുമരുന്ന് പാക്ക് ചെയ്യാനുള്ള കവറുകള്‍, മയക്കുമരുന്ന് വിറ്റു കിട്ടിയതെന്നു കരുതുന്ന 66000 രൂപ, ഇയാള്‍ സഞ്ചരിച്ച ബൈക്ക് എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരന്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക