22
May 2026
Fri
22 May 2026 Fri
kerala gold price

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,960 രൂപയായി. ഗ്രാമിന് 14,620 രൂപയാണ് നല്‍കേണ്ടത്. ഇന്നലെ പവന് 1,17,280 രൂപ, ഗ്രാമിന് 14,660 രൂപ നിരക്കിലായിരുന്നു വ്യാപാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോള്‍ വില വീണ്ടും കൂടും. സ്വര്‍ണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 290.10 കിലോയ്ക്ക് 2,90,100 രൂപയുമാണ് നല്‍കേണ്ടത്.

രാജ്യാന്തര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയേയും സ്വാധീനിക്കുന്നത്. ഇറാനുമായി ഉടന്‍ ഡീല്‍ ഉണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ക്രൂഡ് ഓയില്‍ വില, ബോണ്ട് യീല്‍ഡുകള്‍ താഴ്ന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. ക്രൂഡ് ഓയിലിന്റെ വില കുറയുകയും ഡോളര്‍ താഴുകയും ചെയ്താല്‍ സ്വര്‍ണവില ഇനിയും കുതിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളില്‍ സ്വര്‍ണവില വലിയ രീതിയില്‍ വര്‍ധിച്ചത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഇതിനിടെ പശ്ചിമേഷ്യന്‍ യുദ്ധം പ്രഖ്യാപിച്ചത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും പ്രവചനങ്ങളെ കാറ്റില്‍പറത്തി സ്വര്‍ണവില കുറയുകയായിരുന്നു. ഇറാന്‍ ഇസ്രായേല്‍ -യുഎസ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചതാണ് ഈ ട്വിസ്റ്റിന് കാരണം.

സ്വർണത്തിന് ഇനി ഏകീകൃത നിരക്ക്

സംസ്ഥാനത്ത് സ്വർണത്തിന് ഏകീകൃത നിരക്ക് കൊണ്ട് വരാൻ സ്വർണ വ്യാപാര സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നിരക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഒരു ദിവസം വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഉപയോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശങ്ക ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരു ദിവസം പല തവണ നിരക്ക് മാറ്റുന്നതിന് പകരം ദിവസേന രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവുമായിരിക്കും വില നിശ്ചയിക്കുന്നത്.

Gold Price continues to fluctuate in the state